സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചോല’; ഫസ്റ്റ് ലുക്ക് കാണാം

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചോല’; ഫസ്റ്റ് ലുക്ക് കാണാം

ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചോല യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷക ശ്രദ്ധനേടിയ ‘ഒഴിവു ദിവസത്തെ കളി’ക്കും, നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ‘എസ് ദുര്‍ഗ്ഗ’യ്ക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോല.

നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ചിത്രം ഡിസംബറോടെ തിയേറ്ററിലെത്തും. ഛായാഗ്രഹണം അജിത് ആചാര്യയും, കലാസംവിധാനം ദിലീപ് ദാസുമാണ് നിര്‍വഹിക്കുന്നത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിജു ആന്റണി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Leave a Reply

Your email address will not be published.