‘മായാനദി’ ബോളിവുഡിലേക്ക്

‘മായാനദി’ ബോളിവുഡിലേക്ക്

ടൊവിനോയുടെ മായാനദി ബോളിവുഡില്‍ ഒരുക്കുന്നു. നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് ടി.കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സും ആഷിക് അബുവിന്റെ ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് മായാനദി നിര്‍മ്മിച്ചത്. മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി.കുരുവിളയും ആഷികും സഹനിര്‍മ്മാതാക്കളാണ്. ഒപ്പം ബോളിവുഡ് മറാത്തി നടന്‍ സച്ചിന്‍ പില്‍ഗോങ്കറും നിര്‍മ്മാണ പങ്കാളിയാണ്.

ബോളിവുഡ് ചിത്രം ലവ് യു സോണിയോ (2013) ഒരുക്കിയ ജോയ് രാജനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളായ റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘മായാനദി’. ടോവിനോ തോമസാണ് നായകന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം.

Leave a Reply

Your email address will not be published.