ജോലിയില്‍നിന്നും പിരിച്ചുവിട്ടു; എച്ച്ആര്‍ മാനേജരെ വെടിവച്ചു കൊല്ലാന്‍ ശ്രമം

ജോലിയില്‍നിന്നും പിരിച്ചുവിട്ടു; എച്ച്ആര്‍ മാനേജരെ വെടിവച്ചു കൊല്ലാന്‍ ശ്രമം

ന്യൂഡല്‍ഹി: ജോലിയില്‍നിന്നും പിരിച്ചുവിട്ടതിന് തൊഴിലാളി എച്ച്ആര്‍ മാനേജര്‍ക്കു നേരെ വെടിയുതിര്‍ത്തു. ഗുഡ്ഗാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിസ്തുബുഷി കമ്പനിയിലെ ഉദ്യോഗസ്ഥനായ ബിനേഷ് ശര്‍മയുടെ നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.

മനേസാറിലെ ഓഫീസിലേക്ക് കാറില്‍ പോകുകയായിരുന്ന ബിനേഷ് ശര്‍മയെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ബിനേഷ് ശര്‍മയ്ക്കു രണ്ടു തവണ വെടിയേറ്റു. പരിക്കേറ്റ ബിനേഷ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിസ്തുബുഷിയില്‍നിന്നും പുറത്താക്കപ്പെട്ട ജൊഗീന്ദറാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ഇയാളെ പോലീസ് തെരയുകയാണ്.

Leave a Reply

Your email address will not be published.