ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഗുരുഗ്രാമില്‍ കെനിയന്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഗുരുഗ്രാമില്‍ കെനിയന്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കെനിയന്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുഗ്രാം ബ്രിസ്റ്റോള്‍ ചൗക്കിലെ എം.ജി റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു പാര്‍ട്ടി കഴിഞ്ഞ് വാഹനത്തിന് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ സ്‌കോര്‍പ്പിയോ വാഹനത്തിലെത്തിയ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയാക്കിയ ശേഷം തന്നെ ഒറ്റപ്പെട്ട പ്രദേശത്ത് ഉപേക്ഷിച്ചതായി യുവതി പരാതിയില്‍ പറയുന്നുണ്ട്. വാഹനത്തില്‍ കയറിയ സമയം മുതല്‍ അതിലുണ്ടായിരുന്നവര്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതായും. ശേഷം മറ്റുള്ളവരേയും വാഹനത്തിലേക്ക് വിളിച്ച് വരുത്തുകയായിമായിരുന്നുവെന്നും. കൂട്ടബലാത്സംഗത്തിന് ഇരായാക്കിയതിന് പുറമെ ആരോടെങ്കിലും സംഭവത്തെ പറ്റി പറഞ്ഞാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചത് പ്രകാരം കുറ്റക്കാരെന്ന് കരുതപ്പെടുന്ന അഞ്ചുപേരില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തതായി ഗുരുഗ്രാം പൊലീസ് അറിയിച്ചു. മറ്റ് രണ്ട് പേര്‍ക്കു വേണ്ടിയുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published.