രാജ്യസഭാ സീറ്റ്; നറുക്ക് വീഴുന്നത് മാണിക്കോ ജോസ് കെ മാണിക്കോ

രാജ്യസഭാ സീറ്റ്; നറുക്ക് വീഴുന്നത് മാണിക്കോ ജോസ് കെ മാണിക്കോ

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കെ.എം. മാണിയോ ജോസ് കെ.മാണിയോ മത്സരിക്കാന്‍ സാധ്യത. ഇക്കാര്യം തീരുമാനിക്കുന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങി. യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. അതേസമയം രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനു പുറമേ യുഡിഎഫിലും അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ സെക്രട്ടറി ജോണി നെല്ലൂര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരുന്നതില്‍ പാര്‍ട്ടിയില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന് ജോണി ആരോപിച്ചു. ഉത്തരവാദിത്വം കോണ്‍ഗ്രസിന് മാത്രമാണെന്ന് എ.എ അസീസും വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ അജയ് തറയിലും രംഗത്തെത്തി. ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസില്‍ നിന്ന് അകലും. 40 സീറ്റുകള്‍ക്ക് വേണ്ടി 100 സീറ്റുകള്‍ കാണാതെ പോകരുത്. കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അജയ് തറയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.