ദുരൂഹ സാഹചര്യത്തില്‍ പതിമൂന്നുകാരിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദുരൂഹ സാഹചര്യത്തില്‍ പതിമൂന്നുകാരിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: ദുരൂഹ സാഹചര്യത്തില്‍ പതിമൂന്നുകാരിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരിലെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ വൈശാലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ റൂമിലുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വൈശാലി അനക്കമില്ലാത്ത അവസ്ഥയില്‍ ബെഡില്‍ കിടക്കുന്നത് കണ്ടത്. അധികൃതര്‍ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പോലിസ് പറയുന്നത്. കുട്ടിയുടെ ചുണ്ടിലും കവിളിലും രക്തം പുരണ്ടിരുന്നു. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരം പറയാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു. അതേസമയം പെണ്‍കുട്ടിക്ക് കുറച്ച് ദിവസമായി സുഖമില്ലായിരുന്നെന്നും, ഇതിന് മരുന്ന് കഴിച്ച് വരികയായിരുന്നെന്നും സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.