രാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

രാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഒരു ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പ്രസിഡന്റിന്റെ സെക്രട്ടേറിയേറ്റിലെ നാലാം ക്ലാസ്സ് ജീവനക്കാരനായ ത്രിലോക് ചന്ദിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ജീവനക്കാരുടെ കോര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അടഞ്ഞു കിടന്ന മുറിയില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി റൂമിന്റെ കതക് തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളു.

Leave a Reply

Your email address will not be published.