കളമശേരി ഗ്ലാസ് കോളനി ഇനി മോസ്‌കോ നഗരം; ലോകകപ്പിനുള്ള ഫാന്‍ പാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു

കളമശേരി ഗ്ലാസ് കോളനി ഇനി മോസ്‌കോ നഗരം; ലോകകപ്പിനുള്ള ഫാന്‍ പാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു

ലോക കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കളമശേരി ഗ്ലാസ് കോളനി ലോകകപ്പ് വേദിയായ മോസ്‌കോ നഗരമായി മാറിക്കഴിഞ്ഞു. പ്രതീക്ഷ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ ഫ്ലക്സ് ബോര്‍ഡുകളും ചുവരെഴുത്തുകളുമായി ഫാന്‍ പാര്‍ക്ക് ഉയര്‍ന്നത്. ലോകകപ്പ് മത്സരം കാണാനായി ബിഗ് സ്‌ക്രീനുകള്‍ തന്നെ ഇവര്‍ ഒരുക്കിയിട്ടുണ്ട്.

ലോകകപ്പ് ഇത്തവണ ആര് നേടും എന്നുള്ളതാണ് തര്‍ക്ക വിഷയം. എന്തായാലും അര്‍ജന്റീനയും ബ്രസീലും ഇംഗ്ലണ്ടുമെല്ലാം ചേരിതിരിഞ്ഞ് പോര് തുടങ്ങിക്കഴിഞ്ഞു. ലോകകപ്പിനായുള്ള ഇവരുടെ തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചു തുടങ്ങി. കോരിച്ചൊരിയുന്ന മഴയത്തും ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞ് കൊച്ചുകുട്ടികളുടെ ഫുട്ബോള്‍ കളിയും രസകരമാണ്. കൂടാതെ സ്വന്തം ടീമിന്റെ കളി നടക്കുന്ന ദിവസം ഫാന്‍സിന്റെ വക കപ്പയും, മീനും ബിരിയാണിയും വേറെയും.

Leave a Reply

Your email address will not be published.