ചെങ്കള പഞ്ചായത്ത് വിഭജിക്കുക ഡി.വൈ.എഫ്.ഐ

ചെങ്കള പഞ്ചായത്ത് വിഭജിക്കുക ഡി.വൈ.എഫ്.ഐ

നെക്രാജെ : ഏറ്റവും കുടുതല്‍ ജനസംഖ്യയും, ഭൂവിസ്ത്രിമുള്ള ചെങ്കള പഞ്ചായത്ത് വിഭജിക്കണമെന്ന് ഡി.വൈ.എഫ്.ഐ നെക്രാജെ മേഖലാ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ചെങ്കള, നെക്രാജെ-നെല്ലിക്കട്ട എന്നിങ്ങനെ രണ്ട് പഞ്ചായത്ത് വിഭജിച്ച് ജനങ്ങളിലേക്ക് കുടുതല്‍ വികസനം എത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അര്‍ത്തിപ്പള്ളം അഹമ്മദ് അഫ്‌സല്‍ നഗറില്‍ നടന്ന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ബി.വൈശാഖ് ഉദ്ഘാടനം ചെയ്തു.

കരുണാകരന്‍.ബി.കെ അധ്യക്ഷത വഹിച്ചു. മഞ്ജുനാഥ് രക്തസാക്ഷി പ്രമേയവും, ശ്രീജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുനില്‍ കടപ്പുറം, പ്രമോദ് പാടി, പൈക്കം ഭാസ്‌ക്കരന്‍, അനില്‍ മീത്തടി, സുനില്‍ അര്‍ത്തിപ്പള്ളം, ജോണ്‍ അര്‍ത്തിപ്പള്ളം എന്നിവര്‍ സംസാരിച്ചു. ഉമേശ് പൈക്ക സ്വാഗതം പറഞ്ഞു. സമ്മേളനം പുതിയ മേഖലാ പ്രസിഡണ്ടായി കരുണാകരന്‍.ബി.കെയും, സെക്രട്ടറിയായി ഉമേശ് പൈക്കയും, ട്രഷറായി കീരണ്‍ ഡിസൂസയെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.