അല്‍ ഹുസ്നാ ഷീ അക്കാദമി പുതിയ ബ്ലോക്ക് ഉല്‍ഘാടനം ചെയ്തു

അല്‍ ഹുസ്നാ ഷീ അക്കാദമി പുതിയ ബ്ലോക്ക് ഉല്‍ഘാടനം ചെയ്തു

വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്നാ ഷീ അക്കാദമിയുടെ പുതിയ ബ്ലോക്കിന്റെയും സെന്‍ട്രല്‍ ഓഫീസിന്റെയും ഉല്‍ഘാടനം പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി തങ്ങള്‍ റഹ്മാനിയ്യ നഗര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പുതിയ അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍, പ്ലസ്ടു കൊമേഴ്‌സ്, അഫ്സലുല്‍ ഉലമ പ്രിലിമിനറി, സാക്കിയ ഇസ്ലാമിക് ശരീഅ ക്ലാസുകളുടെ ഉല്‍ഘാടനം സഅദിയ്യ സെന്റര്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട് നിര്‍വഹിച്ചു. സയ്യിദ് അലവി തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചു.

അട്കത്ത് ബയല്‍ ഖത്തീബ് മൊയ്തു സഅദി ബാവിക്കര, എസ് വൈ എസ് മധൂര്‍ സര്‍ക്കിള്‍ പ്രസിഡന്റ് മുഹമ്മദ് അലി ഹിമമി സഖാഫി, അലിഫ് ലൈല ചെയര്‍മാന്‍ ഇബ്രാഹിം ദേളിവളപ്പ്, ഖലീല്‍ അഹ്‌സനി, മന്‍സൂര്‍ മൗലവി, ഇസ്മായില്‍ മുസ്ലിയാര്‍ ബ്ലാര്‍ക്കോട്, മഹമൂദ് ഹനീഫ് പ്രസംഗിച്ചു. മുഹമ്മദ് റഫീഖ് ബദ്ര് നഗര്‍, മുസ്തഫ ഇസ്സത്ത് നഗര്‍, കുഞ്ഞഹമ്മദ് മുട്ടത്തോടി, സഅദ് മുഹിമ്മാത്ത്, അബ്ദു സമദ് പുളിക്കൂര്‍ സംബന്ധിച്ചു. അല്‍ ഹുസ്ന ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.