ഡെങ്കിപ്പനി പ്രതിരോധ സംഗമം സംഘടിപ്പിച്ചു

ഡെങ്കിപ്പനി പ്രതിരോധ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: സാംക്രമിക രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ അമ്പലത്തുകര ആശ്രയ പുരുഷ സ്വയം സഹായ സംഘത്തിന്റെയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ഡെങ്കിപ്പനിയെ പ്രതിരോധിക്കാം ഒറ്റക്കെട്ടായ്’ എന്ന സന്ദേശവുമായി ഡെങ്കിപ്പനി പ്രതിരോധ സംഗമം സംഘടിപ്പിച്ചു.

അമ്പലത്തുകരയില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു. എ.മാലിങ്കന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.ഇന്ദിര മുഖ്യാതിഥിയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എ.ശ്രീകുമാര്‍ ക്ലാസെടുത്തു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ടി.പുഷ്പജ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.മനോജ് കുമാര്‍, പി.കെ.ശ്രീകുമാര്‍, കെ.വി.ബാബു, പി.കെ.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രചരണം, കൊതുക് കൂത്താടി നിരീക്ഷണം, ഉറവിട നശീകരണം,ലഘുലേഖ വിതരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം എന്നിവയും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.