കഞ്ഞിക്കുഴി നാടന്‍മുട്ടകള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും : വി.എസ്. സുനില്‍കുമാര്‍

കഞ്ഞിക്കുഴി നാടന്‍മുട്ടകള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും : വി.എസ്. സുനില്‍കുമാര്‍

ആലപ്പുഴ: ജില്ലയിലെ കഞ്ഞിക്കുഴിയില്‍ നാടന്‍മുട്ടകള്‍ സംഭരിച്ച് വിതരണം നടത്തുന്നതിന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഹോര്‍ട്ടികോര്‍പ്പിന് നിര്‍ദ്ദേശം നല്‍കി. കഞ്ഞിക്കുഴിയില്‍ പ്രത്യേക പദ്ധതി പ്രകാരം തുടങ്ങിയ കോഴി വളര്‍ത്തലിലൂടെ ഉത്പാദിപ്പിക്കപ്പെട്ട നാടന്‍ മുട്ടകള്‍ വിപണനം നടത്താനാകാതെ നശിച്ചുപോകുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. വെളളിയാഴ്ച കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന ലൈവ് ഫോണ്‍ ഇന്‍ പരിപാടിയില്‍ കര്‍ഷകര്‍ പരാതി ഉന്നയിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൃഷിമന്ത്രിയുടെ നടപടി.

വെളളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ലൈവ് ഫോണ്‍ ഇന്‍ പരിപാടി. ഒരു മണിക്കൂര്‍ നടന്ന പരിപാടിയില്‍ 19 കര്‍ഷകരാണ് മന്ത്രിയെ നേരിട്ടു വിളിച്ചത്. എല്ലാ കര്‍ഷകരുടെയും പ്രശ്‌ന പരിഹാരത്തിനുളള നടപടികള്‍ സ്വീകരിക്കുവാന്‍ ഉടന്‍ തന്നെ മന്ത്രി നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി.

Leave a Reply

Your email address will not be published.