കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍

കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍

കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കമലഹാസന്റെ വിശ്വരൂപം 2 ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍മാണവും കമലഹാസന്‍ തന്നെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ വിശ്വരൂപം 2 ല്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന.

പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുഹമ്മദ് ഗിബ്രാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷാംദത്ത് സൈനുദ്ദീന്‍ ആണ്. മൂന്നു ഭാഷകളിലും ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്നത് മൂന്നു സെലിബ്രേറ്റികളാണ്. തമിഴില്‍ കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനും, തെലുങ്കില്‍ ജൂനിയര്‍ എന്‍ ടി ആറും, ഹിന്ദിയില്‍ ആമീര്‍ഖാനും.

Leave a Reply

Your email address will not be published.