വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി

വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി

പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി. വണ്‍ പ്ലേ ഡോട്ട് ഇന്നിലും ആമസോണ്‍ ഡോട്ട് ഇന്നിലും സ്മാര്‍ട്ഫോണ്‍ ലഭിക്കും.

സിറ്റി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ടായിരം രൂപയുടെ ക്യാഷ്ബാക്കും ലഭിക്കും. സ്നാപ്ഡ്രാഗന്‍ 845 പ്രോസസര്‍, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയാണ് വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡിന്റെ പ്രത്യേകത.

Leave a Reply

Your email address will not be published.