വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോട്ടേഴ്‌സ് ഉടമ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോട്ടേഴ്‌സ് ഉടമ അറസ്റ്റില്‍

ശ്രീകണ്ഠപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ കോട്ടൂരിലെ കോട്ടേഴ്‌സ് ഉടമ അറസ്റ്റില്‍. ‘മദീന ‘കോട്ടേഴ്‌സ് ഉടമയും കോട്ടൂര്‍ സ്വദേശിയുമായ മജീദിനെയാണ് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തിയിട്ടുണ്ട്.

സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്രീകണ്ഠപുരം സി.ഐ. ലതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.