നഴ്‌സിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

നഴ്‌സിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

കൊച്ചി: നഴ്‌സിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പെരുമ്പാവൂര്‍ ഓടക്കാലി സ്വദേശി മനോജാണ് മരിച്ചത്. ഭാര്യ സന്ധ്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. മനോജിന്റെ ആക്രമണത്തില്‍ സന്ധ്യയുടെ മാതാവ് ശാരദയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ ചേരാനല്ലൂര്‍ കുന്നുംപുറത്ത് എസ്ബിഐ ജംഗ്ഷന് സമീപത്തെ ഫ്‌ലാറ്റിലാണ് സംഭവം. ഇവിടെ കുടുംബം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സന്ധ്യ. മുഖത്തും കൈക്കും വെട്ടേറ്റ സന്ധ്യയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മകളെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തിയ മാതാവ് ശാരദയ്ക്ക് ചെവിക്കാണ് മുറിവേറ്റിരിക്കുന്നത്. ഇവരും ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published.