സി.പി.എം-ബിജെപി സംഘര്‍ഷം:പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ സംഘര്‍ഷം ഒഴിവായി

സി.പി.എം-ബിജെപി സംഘര്‍ഷം:പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ സംഘര്‍ഷം ഒഴിവായി

നീലേശ്വരം: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കരിന്തളം കൊല്ലമ്പാറയില്‍ പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി. തിങ്കളാഴ്ച ഉച്ചയോടെ കൊല്ലമ്പാറ കീഴ്മാല എ.എല്‍.പി. സ്‌കൂളില്‍ നടന്ന ബി.ജെ.പി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. കണ്‍വെന്‍ഷന്‍ തടയാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സംഘടിച്ചതോടെയാണ് സംഘര്‍ഷ സാഹചര്യമുണ്ടായത്.

കണ്‍വെന്‍ഷന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്‍, നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും സംഘര്‍ഷനീക്കം തടയുകയും ചെയ്തു. പൊലീസ് കാവലില്‍ ബി.ജെ.പി കണ്‍വെന്‍ഷന്‍ നടത്തി.

Leave a Reply

Your email address will not be published.