ബിജെപി ഗ്യഹ സമ്പര്‍ക് പരിപാടിക്ക് ജില്ലയില്‍ നാളെ തുടക്കം

ബിജെപി ഗ്യഹ സമ്പര്‍ക്  പരിപാടിക്ക് ജില്ലയില്‍ നാളെ തുടക്കം

കാസറഗോഡ്: നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബിജെപി അഖിലേന്ത്യ തലത്തില്‍ നടക്കുന്ന ‘സമ്പര്‍ക് സെ സമര്‍ത്ഥന്‍’ പരിപാടി ജില്ലയില്‍ നാളെ തുടങ്ങും. ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് സാമൂഹ്യ പ്രവര്‍ത്തകനായ കിന്നിങ്കാര്‍ സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ചുകൊണ്ട് ബിജെപി കാസറഗോഡ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. കെ.ശ്രീകാന്ത് നിര്‍വഹിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിജെപി നേതാക്കള്‍ ജില്ലയിലെ പ്രമുഖ വ്യക്തികളെയും സാമൂഹ്യ പ്രവത്തകരേയും കലാ-കായിക രംഗത്തെ പ്രമുഖരേയും നേരില്‍ കണ്ട് മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കും. ബിജെപി ബൂത്ത് തല പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശനം നടത്തും. ജൂണ്‍ 30 വരെയാണ് ഈ പരിപാടി നിശ്ചയിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published.