അല്‍ബിര്‍ തയലങ്ങാടി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അസ്ഹരി ഉല്‍ഘാടനം ചെയതു

അല്‍ബിര്‍ തയലങ്ങാടി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അസ്ഹരി ഉല്‍ഘാടനം ചെയതു

കാസറകോട്: സമസ്ത ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്‌കൂള്‍ തയലങ്ങാടിയിലെ ബ്രാഞ്ച് മംഗലാപുരം ഖാസി ത്വാഖാ അഹമ്മദ് മുസ്ലിയാര്‍ അസ്ഹരി ഉല്‍ഘാടനം ചെയ്തു.

കേരളത്തിലുട നീളം 200 ഓളം അല്‍ബിര്‍ സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഭൗതിക പഠനത്തോടൊപ്പം ഇസ്ലാമിക ചിട്ടയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍ബിര്‍ സ്ഥാപിതമായത്. കാസറകോട് അല്‍ റാസി കോളേജ് മാനേജ്‌മെന്റാണ് അല്‍ബിര്‍ തയലങ്ങടിയില്‍ ആരംഭിച്ചത്. മൂന്നര വയസ്സു മുതല്‍ നാലര വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പഠനം.

കാസറകോട് അല്‍ റാസി കോളേജ് പ്രിന്‍സിപ്പള്‍ ഇബ്രാഹിം പള്ളങ്കോട് അദ്ധ്യക്ഷത വഹിച്ചു. അല്‍ബിര്‍ കാസറകോട് കോര്‍ഡിനേറ്റര്‍ ജാബിര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. തയലങ്ങാടി ജമാ അത്ത് പ്രസിഡണ്ട് ശംസുദ്ധീന്‍, ഷാഫി തയലങ്ങാടി, മുജീബ് റഹ്മാന്‍ നിസാമി, വിദ്യാനഗര്‍ നൗഷാദ് ജുമാ മസജിദ് ഖത്തീബ് ഹക്കീം മണ്ടക്കോല്‍, ഖാലിദ് പൊവ്വല്‍, സലാം സി.ഐ, മുഹമ്മദ് കുഞ്ഞി തയലങ്ങാടി, മുനീര്‍ ചെമ്മനാട്, മുഹമ്മദ് ഹബീബ് വിദ്യാനഗര്‍, എന്‍.എ.എം മുഹമ്മദ് കുഞ്ഞി, സാലി ചാല, ഇസ്മയില്‍ തയലങ്ങാടി, ജവാദ് മലബാര്‍, മഷ്ഹൂദ് പ്രിന്‍സ്, ജാബിര്‍, സറഫുദ്ധീന്‍ സി.ഐ, ഇബ്രാഹിം ആഷിര്‍, അനീസ് ബി.എ, സമീറ ഉദുമ, നസീബ മേല്‍പ്പറമ്പ്, സുഹൈറ മൊഗ്രാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് വിദ്യാനഗര്‍ സ്വാഗതവും, ഖലീല്‍ ഹുദവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.