തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ണം പോയി

തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ണം പോയി

തിരൂര്‍: പോസ്റ്റ് ഓഫിസില്‍ സഹായം ചോദിച്ച് എത്തിയ ആള്‍ നാല് ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് മോഷ്ണം നടന്നത്. രാവിലെ ഓഫിസിലെത്തി ആര്‍.ഡി നിക്ഷേപം പിന്‍വലിച്ച ഇടപാടുകാരന് നല്‍കാന്‍ സൂക്ഷിച്ചിരുന്ന 744450 രൂപയില്‍ നിന്ന് നാല് ലക്ഷം രുപയാണ് നഷ്ടമായിരിക്കുന്നത്.

സംസാര ശേഷിയില്ലെന്ന് ആംഗ്യം കാണിച്ച് സഹായം തേടിയെത്തിയ ആളാണ് മോഷ്ണം നടത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായ കാര്യം അറിഞ്ഞതെന്ന് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. രണ്ട് ലക്ഷം വീതമുള്ള 200 രൂപയുടെ രണ്ട് കെട്ടുകളാണ് നഷ്ടമായിരിക്കുന്നത്.

Leave a Reply

Your email address will not be published.