കൊച്ചി ജെട്ടി പാലത്തില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

കൊച്ചി ജെട്ടി പാലത്തില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

കൊച്ചി : കൊച്ചി ജെട്ടി പാലത്തിലൂടെ യാത്ര ചെയ്യുന്നവര്‍ ഇന്ന് ഭയന്നെ മതിയാകു. കാരണം ഈ സ്ഥലങ്ങള്‍ ഇന്ന് സാമൂഹ്യവിരുദ്ധന്മാരുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. അത് മാത്രമല്ല പാലം ശോചനീയ അവസ്ഥയിലുമാണ്. രാത്രി ആയി കഴിഞ്ഞാല്‍ പിന്നെ നേരിയ വെളിച്ചം പോലും ഉണ്ടാകില്ല. സ്ത്രീകളും കാല്‍നടയാത്രക്കാരും ഈ വഴിയിലൂടെ എന്ത് ധൈര്യത്തിലാണ് നടക്കേണ്ടത് എന്നാണ്? ഇതൊരു വെറും ചോദ്യചിഹ്നമായി മാത്രം കാണാതെ അധികൃതര്‍ എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. രാത്രിയുടെ മറവില്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ മദ്യവും മയക്കുമരുന്നും ഒക്കെ ഉപയോഗിച്ചു അക്രമങ്ങള്‍ നടത്തുക പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. കായംകുളം കായലിന് കുറുകേ കൊച്ചിയുടെ ജെട്ടിയെയും പെരുമ്ബളളിയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലമാണിത്. ഇതിന് ഏകദേശം 380 മീറ്റര്‍ നീളമുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായി അധികൃതരുടെ കണ്ണ് തുറക്കണമേ എന്നാണ് നാട്ടുകാരുടെ പ്രാര്‍ത്ഥന.

Leave a Reply

Your email address will not be published.