ആഘോഷവേളയില്‍ വിശുദ്ധി കാത്ത് സൂക്ഷിക്കുക: എസ് കെ എസ് എസ് എഫ്

ആഘോഷവേളയില്‍ വിശുദ്ധി കാത്ത് സൂക്ഷിക്കുക: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: വ്രതാനുഷ്ടാനത്തിന്റെ പരിസമാപ്തി കുറിക്കപ്പെടുന്ന പെരുന്നാള്‍ ആഘോഷം വിവേക പൂര്‍വ്വവും വിശുദ്ധി കാത്ത് സൂക്ഷിച്ചും വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, വര്‍ക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി, ട്രഷറര്‍ ഷറഫുദ്ധീന്‍ കുണിയ, മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര, ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി എന്നിവര്‍ആവശ്യപ്പെട്ടു.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സഹജീവികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഇടപെടുന്നതിലൂടെയും സംഘടനാ പ്രവര്‍ത്തകര്‍ ആഘോഷ വേളകള്‍ കൂടുതല്‍ സജീവമാക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. മാനവ എൈക്യത്തിന്റൈയും സഹോദര സ്‌നേഹത്തിന്റെയും ഉദാത്തമായ സന്ദേശം ഈ ദിനത്തിലൂടെ ഉണ്ടാവണമെന്നും, ഒരു മാസത്തെ നോമ്പ് നല്‍കിയ ചൈതന്യം ഒരു ദിവസം കൊണ്ട് നഷ്ട്ടപ്പെടുത്തരുതെന്നും നേതാക്കള്‍ കൂട്ടി ചേര്‍ത്തു

Leave a Reply

Your email address will not be published.