ലോകമഹായുദ്ധത്തിനു ഇന്ന് തുടക്കം: ലക്ഷം കോടികളുടെ സമ്മാനത്തുകയുമായി ഫിഫ

ലോകമഹായുദ്ധത്തിനു ഇന്ന് തുടക്കം: ലക്ഷം കോടികളുടെ സമ്മാനത്തുകയുമായി ഫിഫ

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

ഇന്ന് രാത്രി എട്ടരയോടെ സോവിയറ്റ് റക്ഷ്യയുടെ നെറുകില്‍ പന്തുരുളും. ലോകം വീര്‍പ്പടക്കി അത് വീക്ഷിക്കും. ഇനി സന്തോഷത്തിന്റെയും, സന്താപത്തിന്റെയും 31 രാവുകള്‍. മുമ്പെന്ന പോലെ ഇത്തവണ പാതി രാത്രിവരെ ഉറക്കമിളിച്ചു കാത്തിരിക്കേണ്ടതില്ല, സമ്പ്രേഷണം ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതല്‍ തുടരും. വേറേയുമുണ്ട് പ്രത്യേകത. ചരിത്ത്രില്‍ ആദ്യമായി ഇത്തവണ മലയാളത്തിലുമുണ്ട് കമന്‍ട്രി. സോണി ടി.വിയാണ് ഇതൊരുക്കുന്നത്.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് മാര്‍ക്കാനയില്‍ വെച്ച് ഹൃദയം തകര്‍ക്കുന്ന വേദനയോടെ നിന്ന മെസ്സി, സച്ചിനേപ്പോലെ ഒരു ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയിരുന്ന റൊണാണ്‍ഡോ, ഫുഡ്ബോള്‍ വെറുമൊരു കളിയല്ല, കളത്തിലെ യുദ്ധമെന്ന് തെളിയിച്ച ജര്‍മനി…. ആഹ്ലാദത്തിന്റേയും ആവേശത്തള്ളിച്ചയുടേയും മുനമ്പിലാണ് ഇനി ലോകം. നാടും നഗരവും കാത്തു നില്‍ക്കുന്ന കളി ഒരുക്കാന്‍ ഫിഫ ചിലവിടുന്നത് ലക്ഷം കോടികളുടെ പെരുക്കങ്ങളാണ്.

അതിലേക്കു വരാം. കപ്പില്‍ മുത്തമിടുന്ന ടീമിനെ കാത്തിരിക്കുന്ന സമ്മാനം ഇരുപത്തിയാറായിരം കോടി രൂപയാണ്. ഫിഫയുടെ ക്ലബ് ബെനഫിറ്റ് പദ്ധതിയുടെ ഭാഗമായി ലോകകപ്പില്‍ പങ്കെടുക്കാന്‍ താരങ്ങളെ വിട്ടുനല്‍കുന്ന ക്ലബുകള്‍ക്കും കിട്ടും ഒരു ലക്ഷത്തി നാല്‍പതിനായിരം കോടിയോളം രൂപ.

ഗ്രൂപ്പു മല്‍സരങ്ങള്‍ക്കു ശേഷം പുറത്താകുന്ന 16 ടീമുകള്‍ക്ക് 5360 കോടി രൂപ വീതം നല്‍കാനാണ് ഫീഫ തീരുമാനിച്ചിരിക്കുന്നത്. രണ്ടാമത്തെ റൗണ്ടില്‍ പുറത്താകുന്ന ടീമുകള്‍ക്ക് എണ്ണായിരം കോടി ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന 4 ടീമുകള്‍ക്കും പതിനായിരം കോടി സമ്മാനമായി ലഭിക്കും. പതിനാലായിരം കോടിയാണ് ലോകകപ്പിലെ നാലാം സ്ഥാനക്കാരനെ കാത്തിരിക്കുന്നത്. മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ടായിരം കോടിയും, പത്തൊന്‍പതിനായിരം കോടി രൂപയാണ് ഫൈനലില്‍ പരാജയപ്പെടുന്ന ടീമിന് ലഭിക്കുക.

ലോകകപ്പില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയാണെങ്കില്‍ ഫിഫ നഷ്ടപരിഹാരം നല്‍കും. ലോകകപ്പിന് ക്വാളിഫൈ ചെയ്യുന്ന 32 ടീമുകള്‍ക്കും തയ്യാറെടുപ്പിനുള്ള ചെലവ് എന്ന നിലയ്ക്ക് ആയിരം കോടിയോളം രൂപ നല്‍കും. ഇതിനായി തൊണ്ണൂറായിരം കോടിയാണ് നീക്കിവെയ്പ്. കഴിഞ്ഞ ലോകകപ്പിനേക്കാള്‍ നാല്‍പതു ശതമാനം അധികത്തുകയാണ് വകയിരുത്തിയിരിക്കുന്നത്. റഷ്യന്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി ഫിഫ ആകെ ചെലവാക്കുന്ന തുക അഞ്ചരലക്ഷം കോടിയോളം രൂപയാണെന്നത് അതിശയോക്തിയല്ല.

ഇതു ഫിഫയുടെ മാത്രം കാര്യം. ലോകം മുഴുവനും വാതു വെപ്പിലാണ്. എത്രയാളുകളുടെ തലയുരുളുമെന്ന് ആരു കണ്ടു. മാത്രമല്ല, വിപണിയുടെ ഏറ്റക്കുറച്ചിലുകളേയും കളി ബാധിക്കും. കാല്‍പന്തിനൊപ്പം ലോക സമ്പത്തിന്റെ നല്ലൊരു ഭാഗം അതുവഴി കളത്തിലിറങ്ങും. വാതുവെപ്പും, അങ്കവും ആവേശത്തോടൊപ്പം ആശങ്കയും പരത്തും. ഇതില്‍ നിന്നുമൊക്കെ കേരളവും ഒട്ടും പിന്നിലല്ല.

Leave a Reply

Your email address will not be published.