ക്ലീന്‍ കാസര്‍ഗോഡ് രണ്ടാംഘട്ടം നാളെ വെള്ളരിക്കുണ്ടില്‍

ക്ലീന്‍ കാസര്‍ഗോഡ് രണ്ടാംഘട്ടം നാളെ വെള്ളരിക്കുണ്ടില്‍

വെള്ളരിക്കുണ്ട് : കെസിവൈഎം-എസ്എംവൈഎം കാസര്‍ഗോഡ് റീജണ്‍ നേതൃത്വം നല്‍കുന്ന ശുചിത്വ ബോധവത്കരണ പരിപാടിയായ ക്ലീന്‍ കാസര്‍ഗോഡിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ശുചീകരണപ്രവര്‍ത്തനം നാളെ വെള്ളരിക്കുണ്ട് ടൗണില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. ശുചിത്വ ബോധവത്കരണ റാലി വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ.ആന്റണി തെക്കേമുറി ഫ്‌ലാഗ് ഓഫ് ചെയ്യും.

ശുചീകരണ പ്രവര്‍ത്തനത്തോടൊപ്പം സൗജന്യ ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും ഉണ്ടായിരിക്കുമെന്ന് കെസിവൈഎം-എസ്എംവൈഎം റീജണല്‍ കണ്‍വീനറും സംസ്ഥാന സിന്‍ഡിക്കറ്റംഗവുമായ സിജോ അമ്പാട്ട്, റീജണ്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൊടിമറ്റം, റീജണ്‍ ഭാരവാഹികളായ ഷോബി തോമസ്, നിഖില്‍ സാബു, എബിന്‍ ഷാജു, കിരണ്‍ വടക്കേല്‍, ടോണി ജോസഫ് എന്നിവര്‍ അറിയിച്ചു. പനത്തടി, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, തോമാപുരം ഫൊറോനകളില്‍ നിന്നായി നൂറുകണക്കിന് യുവജനപ്രവര്‍ത്തകരും എന്‍സിസി, സ്‌കൗട്ട്, എന്‍എസ്എസ് വോളണ്ടിയര്‍മാരും ശുചീകരണത്തില്‍ പങ്കാളികളാകും. കഴിഞ്ഞമാസം പത്തിന് കാസര്‍ഗോഡ് നഗരത്തില്‍ ശുചീകരണം നടത്തിയാണ് ക്ലീന്‍ കാസര്‍ഗോഡ് പദ്ധതിക്ക് തുടക്കമായത്.

Leave a Reply

Your email address will not be published.