പ്രധാനമന്ത്രി സുരക്ഷാ ഭീമായോജന ഇന്‍ഷൂറന്‍സ് തുക നല്‍കി

പ്രധാനമന്ത്രി സുരക്ഷാ ഭീമായോജന ഇന്‍ഷൂറന്‍സ് തുക നല്‍കി

കുമ്പള: പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പദ്ധതിയില്‍ അംഗമായ രവീന്ദ്ര കണ്വതീര്‍ത്ഥയുടെ അപകടമരണ ഇന്‍ഷൂറന്‍സ് തുകയായ രണ്ട് ലക്ഷം രൂപ കൈമാറി. ജീപ്പപകടത്തില്‍ മരണപ്പെട്ട രവീന്ദ്രയുടെ ഭാര്യ മാലതിക്ക് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചെക്ക് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് കൈമാറി. ചടങ്ങില്‍ ബിജെപി മഞ്ചേശ്വരം മണ്ഡലം അദ്ധ്യക്ഷന്‍ സതീഷ്ചന്ദ്ര ഭണ്ഡാരി, ജനറല്‍ സെക്രട്ടറി വി.എം.ആദര്‍ശ്, പഞ്ചായത്ത് പ്രസിഡണ്ട് താരാനാഥ്, എസ്ടി എസ്സി മണ്ഡലം പ്രസിഡണ്ട് ബാബുമാസ്റ്റര്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ദേവദാസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.