ബാലവേല വിരുദ്ധ ദിനം ആചരിച്ചു

ബാലവേല വിരുദ്ധ ദിനം ആചരിച്ചു

നായന്മാര്‍മൂല: ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ ലേബര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി എഡിഎം എന്‍.ദേവീദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) കെ.മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഓഫീസര്‍ അനീഷ് ജോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി ടി.പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പി.വത്സലന്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) ഷാജു. കെ. എ സ്വാഗതവും, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം.ജയക്യഷ്ണ നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ക്വിസ്സ് മത്സര വിജയികള്‍ക്കുള്ള സമ്മാനം എഡിഎം വിതരണം ചെയ്തു.

Leave a Reply

Your email address will not be published.