പിറന്നാള്‍ ദിനത്തില്‍ ആദ്യമത്സരം ആഘോഷമാക്കാന്‍ സലാഹ് ഇന്നിറങ്ങും

പിറന്നാള്‍ ദിനത്തില്‍ ആദ്യമത്സരം ആഘോഷമാക്കാന്‍ സലാഹ് ഇന്നിറങ്ങും

മോസ്‌കോ: ലോകകപ്പില്‍ ഉറുഗ്വെയ്ക്കെതിരായ മത്സരത്തില്‍ ഈജിപ്തിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഇന്ന് ആദ്യമത്സരത്തില്‍ കളിക്കാനിറങ്ങും. സലാഹ് ഇല്ലാത്ത ലോകകപ്പ് ഈജിപ്തിന്റെ ആരാധകര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. റയല്‍ മാഡ്രിഡുമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയതിനിടെയായിരുന്നു സലാഹിന് പരിക്കേറ്റത്. ലിവര്‍പൂള്‍ താരമായ സലാഹിനെ തടയുന്നതിന് റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നടത്തിയ ശ്രമമാണ് താരത്തിന് പരുക്ക് പറ്റാന്‍ ഇടയാക്കിയത്.

മുഹമ്മദ് സലാഹ് എന്ന ഇരുപത്തിയാറുകാരനിലാണ് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍. 1992 ജൂണ്‍ 15ന് ഈജിപ്തിലെ നാഗ്രിഗിലാണ് സലായുടെ ജനനം. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകകപ്പില്‍ ഈജിപ്ത് ഇന്ന് ഗ്രൂപ്പ് എയില്‍ നിന്നും ആദ്യ മത്സരത്തിനിറങ്ങുന്നത്. സലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പരിക്കുകളില്‍ നിന്നു അദ്ദേഹം പൂര്‍ണ മോചിതനായെന്നും ഈജിപ്ത് കോച്ച് ഹെക്ടര്‍ കൂപ്പര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.