ഗാലക്സി S9 പ്ലസ് ‘സണ്‍റൈസ് ഗോള്‍ഡ് എഡിഷന്‍’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഗാലക്സി S9 പ്ലസ് ‘സണ്‍റൈസ് ഗോള്‍ഡ് എഡിഷന്‍’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഗാലക്സി എസ് 9 പ്ലസ് സ്മാര്‍ട്ഫോണിന്റെ സണ്‍റൈസ് ഗോള്‍ഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ ഗ്ലോസ് ഫിനിഷോടു കൂടിയ സാംസങ് പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാണിത്. 128 ജിബി പതിപ്പില്‍ മാത്രമായിരിക്കും പുത്തന്‍ സണ്‍റൈസ് ഗോള്‍ഡ് എഡിഷന്‍ ലഭ്യമാവുക.

തിരഞ്ഞെടുത്ത റീടെയില്‍ സ്റ്റോറുകളില്‍ ജൂണ്‍ 20 മുതല്‍ ഫോണ്‍ ലഭ്യമാകും. 68,900 രൂപയാണ് ഫോണിന്റെ വില. സാംസങ് സ്റ്റോറുകളില്‍ നിന്നും ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പ്രീ ബുക്കിങും നടത്താവുന്നതാണ്.

6.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, എക്സിനോസ് 9810 പ്രൊസസര്‍, 6GB റാം, 12MP ഡ്യുവല്‍ റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 3500mAh ബാറ്ററി എന്നിവയാണ് ഗാലക്സി എസ് 9 പ്ലസിന്റെ സവിശേഷതകള്‍.

Leave a Reply

Your email address will not be published.