ഇനി വേണ്ടതൊക്കെ ചെടികള്‍ സ്വയം കര്‍ഷകനെ അറിയിക്കും

ഇനി വേണ്ടതൊക്കെ ചെടികള്‍ സ്വയം കര്‍ഷകനെ അറിയിക്കും

സ്വന്തം ആവശ്യങ്ങള്‍ കര്‍ഷകനെ ചെടി തന്നെ സ്വയം അറിയിക്കുക എന്ന ആശയത്തെ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗഗവേഷണസ്ഥാപനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. ഇലക്ട്രോണിക്ക്രോപ് അഥവാ ഇ-ക്രോപ് എന്ന പേരിലുള്ള ഈ സാങ്കേതികവിദ്യ ഇത്തരത്തില്‍ ലോകത്തിലെതന്നെ ആദ്യത്തേതാണ്. സൂര്യപ്രകാശത്തില്‍ നിന്ന് കാലാവസ്ഥക്കനുസരിച്ച് വെള്ളത്തിന്റെയും പോഷകങ്ങളുടെയും സഹായത്തോടെ ചെടികള്‍ സ്വയം ആഹാരം പാകം ചെയ്യുകയും അവയുടെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ളത് അവയുടെ സംഭരണാവയവങ്ങളില്‍ കരുതിവയ്ക്കുകയും ചെയ്യുന്നു. ഇതാണ് മനുഷ്യന്‍ അവന്റെ ആവശ്യത്തിനായി കൊയ്‌തെടുക്കുന്നത്. എന്നാല്‍ ഇലക്ട്രോണിക്ക്രോപ് ആകട്ടെ, ചെടിയില്‍ നടക്കുന്ന ഈ പ്രക്രിയകള്‍ മുഴുവന്‍ കൃത്യമായി പുനരാവിഷ്‌കരിക്കുന്നു. ഈസാങ്കേതിക വിദ്യ ഗണിതശാസ്ത്ര സമവാക്യങ്ങളില്‍ അധിഷ്ടിതമാണ്. ഇതുവഴി ചെടി ഉദ്പാദിപ്പിക്കുന്ന വിളവ് കൃത്യമായി കണക്കാക്കാന്‍ ഈ ഉപകരണത്തിന് സാധിക്കുന്നു.

ചെടി നട്ടിരിക്കുന്ന സ്ഥലത്തെ അന്തരീക്ഷത്തിലെ താപനില, ആര്‍ദ്രത, ജലാംശം, സൗരോര്‍ജ്ജം, കാറ്റിന്റെ വേഗത, മണ്ണിലെ ജലാംശം തുടങ്ങി ചെടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ വഴി ഉപകരണം മനസ്സിലാക്കും. തുടര്‍ന്ന് അതാത് ദിവസം ചെടി ഉദ്പാദിപ്പിക്കുന്ന വിളവും അതുവരെ ആകെ ഉദ്പാദിപ്പിച്ച വിളവും കണക്കാക്കുന്നു. ജീവനുള്ള ചെടി അത് വളരുന്ന സാഹചര്യത്തില്‍ ആഹാരം ഉദ്പാദിപ്പിക്കുമ്പോള്‍ അതിന്റെ ഇലക്ട്രോണിക് പതിപ്പായ ഈ-ക്രോപ് അതേചെടി അതേ സാഹചര്യത്തില്‍ എത്ര ആഹാരം ഉണ്ടാക്കി എന്ന് കണക്കാക്കുന്നു. ജീവനുള്ള ചെടിയില്‍ നിന്ന് ഈ-ക്രോപ്പിനുള്ള മറ്റൊരു വ്യത്യാസം ഈ-ക്രോപ്പിന്റെ ദീര്‍ഘദര്‍ശനമാണ്. ചെടിയുടെ ശേഷിക്കുന്ന കാലഘട്ടത്തില്‍ എത്ര വിളവ് കൂടി ചെടി ഉദ്പാദിപ്പിക്കുമെന്നും എത്ര ഉദ്പാദിപ്പിക്കാനുള്ളശേഷി അതിനുണ്ടെന്നുമുള്ള കണ്ടെത്തലുമാണ് ഇതില്‍ പ്രധാനം. ചെടിയുടെ ശേഷിക്കുന്ന കാലഘട്ടത്തിലെ കാലാവസ്ഥാപ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ചെടിയുടെ ഉദ്പാദനം പ്രവചിക്കുന്നത്. ചെടിയില്‍ നിന്നുള്ള ഉദ്പാദനം അതിന്റെ ഉദ്പാദനശേഷിയുടെ പരമാവധിവരെയുള്ള ഏതു അളവ്വരെയും ലഭിക്കാന്‍ ഓരോ ദിവസവും ചെടിക്കു നല്‍കേണ്ട വെള്ളത്തിന്റെയും വളത്തിന്റെയും അളവ് ഈ ഉപകരണം കൃത്യമായി കണക്കാക്കി അഗ്രോ അഡൈ്വസറി ആയി കൃഷിക്കാരന്റെ മൊബൈലിലേക്ക് എസ്.എം.എസ് സന്ദേശമായി അയച്ചുകൊടുക്കും.

ഒരേതരത്തിലുള്ള കാലാവസ്ഥ അനുഭവപ്പെടുന്ന ഒരുഭൂപ്രദേശത്തിന്മൊത്തമായി അഗ്രോഅഡൈ്വസറിനല്‍കാന്‍ ഒരു ഈ-ക്രോപ ്ഉപകരണം മതിയാകും. ഒരേ ഉപകരണത്തില്‍ തന്നെ എത്ര വിളകളുടെ വളര്‍ച്ച വേണമെങ്കിലും പുനരാവിഷ്‌കരിക്കാന്‍ കഴിയും. ദേശീയ സംസ്ഥാനതലങ്ങളില്‍ കാര്‍ഷികോദ്പാദനം കൂടുതല്‍ കൃത്യതോയോടെ പ്രവചിക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും. ഉദ്പാദനം കൂട്ടാന്‍ ഓരോ ദിവസവും നല്‍കേണ്ട വളത്തിന്റെയും വെള്ളത്തിന്റെയും അളവ് കൃത്യതയോടെ ഈ ഉപകരണം നല്‍കുന്നു. ഇതനുസരിച്ച് കൃഷി ചെയ്യുന്നതിലൂടെ വെള്ളത്തിന്റെയും വളത്തിന്റെയും അളവ് കുറച്ചുതന്നെ ഉദ്പാദനം വര്‍ദ്ധിപ്പിക്കാനും അങ്ങനെ പരിസ്ഥിതി മലിനീകരണം ലഘൂകരിക്കാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുകhttps://youtu.be/KJ0r-cZg7PM

കിഴങ്ങു വര്‍ഗ്ഗവിളകള്‍ക്ക് പുറമേനെല്ല്, ഗോതമ്പ് പച്ചക്കറികള്‍ തുടങ്ങി മറ്റുവിളകളുടെയും വളര്‍ച്ച പുനരാവിഷ്‌കരിക്കാനുള്ള സംവിധാനമൊരുക്കി ഈ ഉപകരണത്തിന്റെ ഗുണം കൂടുതല്‍ കര്‍ഷകരിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രകിഴങ്ങുവര്‍ഗ്ഗ ഗവേഷണസ്ഥാപനം.

Leave a Reply

Your email address will not be published.