ജിയോയ്ക്ക് വീണ്ടും തിരിച്ചടി ; എയര്‍ടെല്‍ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ജിയോയ്ക്ക് വീണ്ടും തിരിച്ചടി ; എയര്‍ടെല്‍ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ജിയോയ്ക്ക് വീണ്ടും തിരിച്ചടിയായി എയര്‍ടെല്‍. എയര്‍ടെല്‍ നല്‍കി വരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു. ജിയോയുടെ ഡബിള്‍ ധമാക്കയ്ക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. എയര്‍ടെല്ലിന്റെ പുതുക്കിയ പ്ലാനില്‍ 2ജിബി ഹൈ സ്പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് നല്‍കുന്നത്. 2800 ഫ്രീ മെസേജുകളും അയക്കാം. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 1 ജിബി ഡേറ്റയായിരുന്നു. എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാന്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക.

എന്നാല്‍ ജിയോയുടെ 98 രൂപ പ്ലാനിലും 2ജിബി ഡാറ്റയാണ് ലഭിക്കുക. ഒപ്പം അണ്‍ലിമിറ്റഡ് കോളുകളും ഉണ്ട്. എന്നാല്‍ എയര്‍ടെല്ലുമായി താരതമ്യം ചെയ്യുമ്‌ബോള്‍ ഇതില്‍ 300 ഫ്രീ എസ്എംഎസ് മാത്രമേ ലഭിക്കൂ. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റേയും വാലിഡിറ്റി. അതേസമയം ജിയോയുടെ എല്ലാ പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ദിവസേന 1.5 ജിബി ഡാറ്റ അധികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published.