അഥര്‍വ നായകനാവുന്ന ചിത്രത്തിന്റെ നിര്‍മാണം നിഷേധിച്ച് നയന്‍താര

അഥര്‍വ നായകനാവുന്ന ചിത്രത്തിന്റെ നിര്‍മാണം നിഷേധിച്ച് നയന്‍താര

ചെന്നൈ: അഥര്‍വയെ നായകനാക്കി നയന്‍താര ഒരു ചിത്രം നിര്‍മിക്കുന്നു എന്ന വാര്‍ത്തകള്‍ അടുത്തിടെ കോളിവുഡില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് നയന്‍സ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഇപ്പോള്‍ മറ്റ് ചില സിനിമകളുടെ തിരക്കിലാണെന്നും അതിനാല്‍ ഇത്തരമൊരു പ്രൊജക്ടിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞു.

നിലവില്‍, സര്‍ജുന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ പ്രേത ചിത്രം അഭിനയിക്കുകയാണ് താരം. കൂടാതെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ‘സ്യേ രാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിലും, അജിത്തിന്റെ ‘വിശ്വ’ത്തിന്റെ തിരക്കിലുമാണ്. എം രാജേഷിന്റെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായും പേരിടാത്ത ചിത്രത്തില്‍ നയന്‍സ് അഭിനയിക്കുന്നുണ്ട്.

നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത ‘കൊലമാവ് കോകില’യാണ് നയന്‍താരയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Leave a Reply

Your email address will not be published.