പരീക്ഷക്കിടെ കോപ്പി അടിച്ചതിനെ തുടര്‍ന്ന് പുറത്താക്കി ; വിദ്യാര്‍ഥി തൂങ്ങി മരിച്ചു

പരീക്ഷക്കിടെ കോപ്പി അടിച്ചതിനെ തുടര്‍ന്ന് പുറത്താക്കി ; വിദ്യാര്‍ഥി തൂങ്ങി മരിച്ചു

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശിയായ അഭിനന്ദ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ നടത്തിയ ബി വോക് ഫുഡ് പ്രോസസിങ് കോഴ്സ് പരീക്ഷക്കിടെ കോപ്പി അടിച്ചതിന് പിടികൂടിയ അഭിനന്ദിനെ അധികൃതര്‍ പരീക്ഷാ ഹാളില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഉച്ചയോടെയാണ് കേളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടത്. അഭിനന്ദ് കോളേജ് ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം നടത്തി വന്നത്.

Leave a Reply

Your email address will not be published.