മടിക്കൈ മോഡല്‍ കോളേജില്‍ വായനാദിനം ആചരിച്ചു

മടിക്കൈ മോഡല്‍ കോളേജില്‍ വായനാദിനം ആചരിച്ചു

കാസര്‍കോട് : ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ പി.എന്‍.പണിക്കരെ അനുസ്മരിച്ച് മടിക്കൈ മോഡല്‍ കോളേജില്‍ വായനാദിനം ആചരിച്ചു. വായിച്ചില്ലെങ്കിലും വളരും എന്ന ആധുനിക കാലഘട്ടത്തിലെ യുവജനതയുടെ ശൈലി സംസ്‌കാര ശ്യൂനതയിലേക്കാണ് കൊണ്ടെത്തിക്കുക എന്ന് ഉദ്ഘാടനം ചെയ്ത പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും നീലേശ്വരം നഗരസഭാ ചെയര്‍മാനുമായ പ്രഫ. കെ.പി..ജയരാജന്‍ അഭിപ്രായപ്പെട്ടു. കോളേജ് എന്‍.എസ്.എസ്, ഇംഗ്ലീഷ്, മലയാളം വകുപ്പുകള്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ.വി.ഗോപിനാഥന്‍ അദ്ധ്യക്ഷനായിരുന്നു. നിജില.ആര്‍, ഷൈമ.ടി.വി, അഭിരാമിരാജ്, പ്രോഗ്രാം ഓഫീസര്‍ വീണ.വി, എന്നിവര്‍ സംസാരിച്ചു. പി.എന്‍.പണിക്കരെക്കുറിച്ചുളള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. വിവിധ ദിവസങ്ങളിലായി പുസ്തക ചര്‍ച്ച, സംവാദം,വായനാമത്സരം ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published.