ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് ലോറി കയറി ധാരുണമായി മരിച്ചു

ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് ലോറി കയറി ധാരുണമായി മരിച്ചു

മഞ്ചേശ്വരം: കാസര്‍ഗോഡ് മംഗളുരു ദേശീയ പാതയില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്നയാളെ ഇടിച്ചു തെറിപ്പിച്ചു.ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് ലോറി കയറി ധാരുണമായി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് 18 ആണ് മരിച്ചത്.

നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡ് മുറിച്ചു കടക്കുകയായിരുന്നു അബ്ദുല്ല എന്നയാളെ ഇടിക്കുകയിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചു വീണ നിയസിന്റെ ദേഹത്തേയ്ക് ലോറി കയറിയിറങ്ങുകയായിരുന്നു. നിയാസ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തി വരുന്നു.

Leave a Reply

Your email address will not be published.