ടൊവിനോ തോമസ് ചിത്രം ‘തീവണ്ടിയുടെ’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് ചിത്രം ‘തീവണ്ടിയുടെ’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായ തീവണ്ടിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ടൊവിനോയുടെ തീവണ്ടി എത്തുന്നത്.

തീവണ്ടിയില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായൊരു കഥാപാത്രമാണ് ചിത്രത്തിലേത്. പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published.