ജില്ലാ പദ്ധതി കാസര്‍കോടിന് കരുത്ത് പകരും: എജിസി ബഷീര്‍

ജില്ലാ പദ്ധതി കാസര്‍കോടിന് കരുത്ത് പകരും: എജിസി ബഷീര്‍

കാസര്‍കോട് : പുതിയ ജില്ലാ പദ്ധതി കാസര്‍കോട് ജില്ലയുടെ വികസനത്തിന് കരുത്ത് പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത രീതിയില്‍ സമഗ്രമായ ജില്ലാ പദ്ധതിയാണ് കാസര്‍കോടിന്റേത്. ജില്ലയ്ക്ക് വികസനത്തില്‍ അനന്ത സാധ്യതകളാണ് ഇതുവഴി തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലി (രജതം 2018) യുടെ ഭാഗമായി നടത്തിയ ഏകദിന ശില്പശാലയില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published.