ഡപ്യൂട്ടി കമാന്‍ഡന്റ് പി.വി.രാജുവിനെതിരെ നടപടി വേണമെന്ന് ഡിജിപി

ഡപ്യൂട്ടി കമാന്‍ഡന്റ് പി.വി.രാജുവിനെതിരെ നടപടി വേണമെന്ന് ഡിജിപി

തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ ഡപ്യൂട്ടി കമാന്‍ഡന്റ് പി.വി.രാജുവിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നടപടി വേണമെന്ന ശിപാര്‍ശയോടെ ഡിജിപി സര്‍ക്കാരിനു കൈമാറി. രാജുവിനെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നും ശിക്ഷാനടപടി സ്വീകരിക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയിരിക്കുന്നത്.

രാജു നാല് ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടില്‍ ടൈല്‍ പണിക്ക് ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം നടന്നത്. ബറ്റാലിയന്‍ ഐ.ജി ജയരാജാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടിലാണ് ടൈല്‍സ് പാകാനായി നാല് പേരെ നിയോഗിച്ചത്. പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പരാതിയോടൊപ്പം ഡിജിപിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published.