അനുമോദന സമ്മേളനം സംഘടിപ്പിച്ചു

അനുമോദന സമ്മേളനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ബന്ധങ്ങളും സൗഹൃദങ്ങളും ഡിലിറ്റ് ചെയ്യപ്പെടുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെന്ന് ഹോസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാര്‍ പറഞ്ഞു. അണുകുടുംബങ്ങളായി ചുരുങ്ങുമ്പോള്‍ തന്നെ ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കുമിടയില്‍ അകലവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് പി.യു.ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.പ്രഭാകരന്‍ നായര്‍, ആര്‍.മോഹനകുമാര്‍, പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍, കെ.പി.ശ്രീകുമാര്‍. ടി.വി. സരസ്വതി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.