ഓഗ്മെന്റ് റിയാലിറ്റിയുടെ പിന്‍ബലത്തോടെയുള്ള ലൂമിനസ് ഹോം മൊബൈല്‍ ആപ്പുമായി ലൂമിനസ് ടെക്‌നോളജി

ഓഗ്മെന്റ് റിയാലിറ്റിയുടെ പിന്‍ബലത്തോടെയുള്ള ലൂമിനസ് ഹോം മൊബൈല്‍ ആപ്പുമായി ലൂമിനസ് ടെക്‌നോളജി

കൊച്ചി: ജീവിതം കൂടുതല്‍ സൗകര്യപ്രദവും ആസ്വാദ്യകരവുമാക്കിക്കൊണ്ട് ലൂമിനസ് പവര്‍ ടെക്‌നോളജീസ്, ലൂമിനസ് ഹോം മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെ ഇത്തരത്തിലുള്ള മൊബൈല്‍ കാറ്റലോഗ് ഇതാദ്യമായാണ് ഇന്ത്യന്‍ ഹോം ഇലക്ട്രിക്കല്‍ വ്യവസായ രംഗത്ത് അവതരിപ്പിക്കപ്പെടുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തങ്ങള്‍ തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന ഏറ്റവും മികച്ച ഫാനുകളും മോഡുലര്‍ സ്വിച്ചുകളും തങ്ങളുടെ വീട്ടിലിരുന്നു തന്നെ ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ കംപ്യൂട്ടര്‍ ഇമേജുകളിലൂടെ കണ്ടു വിലയിരുത്താനാവും.

ലൂമിനസ് ഹോം ഗൂഗിള്‍ പ്ലേയില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്കു ഡൗണ്‍ലോഡു ചെയ്യാനാവും. പുതിയ സിഗ്‌നേചര്‍ ഫാനും മോഡുലര്‍ സ്വിച്ചുമ്ലൊം തങ്ങളുടെ വീട്ടില്‍ ഘടിപ്പിച്ചാല്‍ എങ്ങിനെയിരിക്കും എന്ന് സ്മാര്‍ട്ട് ഫോണിന്റേയോ ടാബ്ലറ്റിന്റേയോ സ്‌ക്രീനില്‍ കാണാന്‍ ഇതു സഹായിക്കും. വിവിധ നിറങ്ങള്‍ മാറി പരീക്ഷിക്കാനുമാവും. ഇതിലൂടെ തങ്ങളുടെ വീട് ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ ക്രമീകരിക്കാനാവും എന്ന് ഉപഭോക്താക്കള്‍ക്ക് കണ്ടു തീരുമാനമെടുക്കാനാവും. ഇതിനു പുറമെ വാങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍ തങ്ങളുടെ പ്രദേശത്തുള്ള ഡീലറെ കണ്ടെത്താനും ഈ ആപ്ലിക്കേഷന്‍ സഹായകമാകും.

Leave a Reply

Your email address will not be published.