കേരളത്തില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ: വി.വി.രാജന്‍

കേരളത്തില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ: വി.വി.രാജന്‍

കാസറഗോഡ്: കേരളത്തില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് സമാന അവസ്ഥയെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡന്റ് വി.വി.രാജന്‍ ആരോപിച്ചു. ബിജെപി കാസറഗോഡ് ജില്ലാ സ്ഥിതി കാസറഗോഡ് നഗരസഭ കോണ്‍ഫറന്‍സ് ഹാട്ടല്‍ അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്ദിരാന്ധി സ്വന്തം അധികാരം നിലനിര്‍ത്താന്‍ വേണ്ടി രാജ്യത്തിന്റെ പൗരന്മാരുടെ മൗലികാവകാശം എടുത്തു കളഞ്ഞു. മാധ്യമ സ്വാതന്ത്യ ഇല്ലാതാക്കി സെന്‍സര്‍ ഏര്‍പ്പെടുത്തി. പോലീസ് അഴിഞ്ഞാടി. പ്രതിപക്ഷ പ്രവര്‍ത്തകരെ ജയിലിലടച്ചു. അതേപോലെയാണ് പിണറായി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. പോലീസ് നിരപരാധികളെ കൊന്നോടക്കുന്നു.

പോലീസ് കസ്റ്റഡി കോലപാതകങ്ങളും അതിക്രമങ്ങളും നിത്യസംഭവമാകുന്നു. പോലീസ് കസ്റ്റഡി മരണത്തിനു കാരണക്കാരായ പോലീസിലെ ക്രിമിനലുകളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. പോലീസ് സേനയെ ചുവപ്പു സേനയാക്കി മാറ്റി. പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രക്തസാക്ഷി മണ്ഡപങ്ങളും മുദ്രാവാക്യങ്ങളും വിളിക്കുന്നു. ഇത് പിണറായിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വി.വി. രാജന്‍ പറഞ്ഞു. പിണറായിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിപ്പെടുത്തി എതിര്‍ ശബ്ദത്തെ ഇല്ലാതാക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതായി വി.വി രാജന്‍ കുറ്റപ്പെടുത്തി.

അടിയന്തിരാവസ്ഥ കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനാധിപത്യതെ കൊല നടത്തി. സ്വന്തം മന്ത്രിസഭയുടെ മന്ത്രിമാര്‍ക്കും യാതൊരു അധികാരവും ഇല്ലായിരിന്നു. അതുപോലെ തന്നെയാണ് ഇന്ന് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്നത് സംസ്ഥാന മന്ത്രിമാര്‍ നോക്കികുത്തികള്‍ മാത്രമാണ്. സ്വന്തം വകുപ്പില്‍ നടക്കുന്ന സ്ഥലം മാറ്റങ്ങള്‍ പോലും മന്ത്രിമാര്‍ അറിയുന്നില്ലെന്ന് ബിജെപി ആരോപിച്ചു. പിണറായിക്ക് മന്ത്രിമാരാട് വിശ്വാസമില്ലാതതു കൊണ്ടാണ് ഉപേദേശകന്മാരെ വക്കുന്നതെന്നും രാജന്‍ കുറ്റപ്പെടുത്തി.

‘ഇന്ത്യയെന്നാല്‍ ഇന്ദിര. ഇന്ദിരയെന്നാല്‍ ഇന്ത്യ’ എന്നായിരിന്നു ഇന്ദിരാഗാന്ധിയുടെ നയം. അതുപോലെ തന്നെയാണ് പിണറായിയുടെയും നയം. പിണറായി വിമര്‍ശിച്ചാല്‍ അത് കേരളത്തെ വിമര്‍ശിക്കലാണെന്ന് പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയത്തെ മറച്ചു വെക്കാന്‍ കേരളത്തെ അപമാനിക്കുന്നതായി പറഞ്ഞ് തലയൂരാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെന്ന് വി.വി.രാജന്‍ വിമര്‍ശിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീളാ.സി. നായ്ക്ക് ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, സമിതി അംഗങ്ങളായ പി.സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ. വി.ബാലകൃഷ്ണ ഷെട്ടി, രവീശ് തന്ത്രി കുംട്ടാര്‍, ജില്ലാ ഭാരവാഹികളായ നഞ്ചില്‍ കുഞ്ഞിരാമന്‍, കെ. സവിത ടീചര്‍, അഡ്വ.സദാനന്ദ റൈ, എം. ബല്‍രാജ്, സത്യശങ്കര ഭട്ട്, ജി. ചന്ദ്രന്‍, എം. ജനനി എന്നവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി വി.കുഞ്ഞികണ്ണന്‍ ബളാല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.