ആണ്‍കുട്ടി വേണ്ട പെണ്‍കുട്ടി മതി; 10 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊന്നു

ആണ്‍കുട്ടി വേണ്ട പെണ്‍കുട്ടി മതി; 10 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊന്നു

മഹാരാഷ്ട്ര: പത്ത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഔറംഗാബാദില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച് പിറ്റേ ദിവസമാണ് രാധികയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രമ്മിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാധികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് ഈ കുട്ടിയെ ഇഷ്ടമായിരുന്നില്ല. പെണ്‍കുഞ്ഞിനെയാണ് തനിക്ക് ഇഷ്ടം അതിനാലാണ് താന്‍ കുഞ്ഞിനെ കൊന്നതെന്ന് പിന്നീട് രാധിക കുറ്റ സമ്മതം നടത്തുകയും ചെയ്തു.

ഐ പി സി 302 വകുപ്പ് പ്രകാരമാണ് രാധികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published.