ഏകപക്ഷീയ അന്താരാഷ്ട്ര കരാറുകള്‍ക്കെതിരെ രാജ്യവ്യാപകമായ നീക്കം അത്യാവശ്യം : കൃഷി മന്ത്രി

ഏകപക്ഷീയ അന്താരാഷ്ട്ര കരാറുകള്‍ക്കെതിരെ രാജ്യവ്യാപകമായ നീക്കം അത്യാവശ്യം : കൃഷി മന്ത്രി

കര്‍ഷക താല്പര്യവും പൊതുജനങ്ങളുടെ ഭക്ഷ്യ സുരക്ഷാ താത്പര്യങ്ങളും കണക്കിലെടുക്കാതെ വന്‍കിട രാജ്യങ്ങളുമായി ഏര്‍പ്പെടുന്ന കാര്‍ഷിക കരാറുകള്‍ക്കെതിരായി കേരളത്തിന്റെതിനു സമാനമായ കാര്‍ഷിക പ്രതിസന്ധികള നേരിടുന്ന സംസ്ഥാനങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള നയപരമായ നീക്കം തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ആസിയന്‍ കരാറുകള്‍ കാര്‍ഷിക മേഖലയില്‍ വരുത്തിയിട്ടുള്ള ആഘാതം ചെറുതൊന്നുമല്ല. ആര്‍.സി.ഇ.പി. (RCEP) കരാര്‍ തുടങ്ങുന്നതിനു മുമ്പു തന്നെ അതിന്റെ ദൂക്ഷ്യഫലങ്ങള്‍ കാണിച്ചു കൊണ്ടുള്ള ശക്തമായ നീക്കം മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകരെ മുഴുവന്‍ സംഘടിപ്പിച്ചു കൊണ്ടു നടത്തേണ്ടത് അത്യാവശ്യമാണെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര കാര്‍ഷിക വാണിജ്യ വ്യാപാര കരാറുകള്‍ കര്‍ഷകരുടെ ജീവന സുരക്ഷയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി വകുപ്പും സംസ്ഥാന വില നിര്‍ണ്ണയ ബോര്‍ഡും, WTO സെല്ലും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച ദിദ്വിന ശിപശാലയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊഹക്കച്ചവട നിയമത്തില്‍ വരുത്തിയിട്ടുള്ള ഭേദഗതിയും കാര്‍ഷികോത്പന്നങ്ങളെ ഇത്തരം നിയമങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതും കാരണമായുള്ള ദൂഷ്യഫലങ്ങള്‍ നിരവധിയാണ്. സംസ്ഥാന സര്‍ക്കാരുകളുമായി കൂടി ആലോചിക്കാതെ ഏര്‍പ്പെടുന്ന പല കാര്‍ഷിക കരാറുകളും കര്‍ഷകരുടെ മാത്രമല്ല മുഴുവന്‍ ജനവിഭാഗങ്ങളേയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. കേരളത്തിനു മാത്രമല്ല, കൃഷി മുഖ്യ ഉപജീവനമായിട്ടുള്ള എല്ലാ സംസ്ഥാങ്ങളിലും ഈ നില തുടര്‍ന്നാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്.

കേരളത്തിന്റെ തനത് ഉത്പന്നങ്ങളായ കേര ഉത്പന്നങ്ങള്‍, സുഗന്ധ വിളകള്‍, റബ്ബര്‍ എന്നിവ ഗുണമേന്മയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന അന്താരാഷ്ട്ര കരാറുകള്‍ വരുന്നതോടെ നമ്മുടെ ഉത്പന്നങ്ങള്‍ വിപണി കണ്ടെത്താന്‍ കഴിയാതെ വരികയും കാര്‍ഷിക മേഖല പ്രതിസന്ധിയിലാകുകയും ചെയ്യുമെന്ന് കൃഷി മന്ത്രി പറഞ്ഞു. ദിദ്വിന ശില്പശാലയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള ആശയങ്ങള്‍ കാര്‍ഷിക സുരക്ഷയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്തണമെന്നുള്ളത് ഗൗരവമായി കാണണമെന്നും ഇതിനായി കൃഷി വകുപ്പിന്റെ കീഴിലുള്ള WTO സെല്‍, വില നിര്‍ണ്ണയ ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ പരമ്പരാഗത രീതികളില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് വന്‍കിട രാജ്യങ്ങളുമായി മത്സരിക്കുന്നതിന് നമ്മള്‍ പ്രാപ്തരാകണമെന്ന് പ്ലാനിംഗ് ബോര്‍ഡ് മെമ്പറായ ഡോ. രവിരാമന്‍ പറഞ്ഞു. ഹരിതകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്പാദനത്തില്‍ മാത്രമല്ല ഭക്ഷ്യ ഗുണമേന്മയുടെ കാര്യത്തിലും ഊന്നല്‍ നല്‍കിയിട്ടുള്ളതാണെന്ന് മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ഡോ. റ്റി.എന്‍. സീമ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഹരിതകേരള മിഷന്റെ ഭാഗമായുള്ള സുജലം സുഫലം ഉപമിഷനില്‍ കൃഷി വകുപ്പ് നടത്തിയിട്ടുള്ള നേട്ടങ്ങള്‍ പ്രതിപാദിച്ചു കൊണ്ട് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം കൃഷി മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന വില നിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.പി. രാജശേഖരന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. പി. കെ. ജയശ്രീ. ഐ.എ.എസ്, മല്ലിക. വി. എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.