സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം: യെസ് ബാങ്കുമായി കെഎസ്യുഎം ധാരണാപത്രം ഒപ്പുവച്ചു

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം: യെസ് ബാങ്കുമായി കെഎസ്യുഎം ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായമുള്‍പ്പെടെയുള്ള കോര്‍പറേറ്റ്-വാണിജ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിലേയ്ക്കുള്ള സുപ്രധാന ചുവടുവയ്‌പെന്ന നിലയില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) യെസ് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥും യെസ് ബാങ്ക് ട്രാന്‍സാക്ഷന്‍ ബാങ്കിംഗ് വൈസ് പ്രസിഡന്റ് സനില്‍ ചൊറിഞ്ചത്തുമാണ് രണ്ടുവര്‍ഷത്തെ കാലാവധിയുള്ള ധാരണാപത്രം ഒപ്പുവച്ചത്. ഇതനുസരിച്ച് കെഎസ്യുഎമ്മിലെ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മിനിമം ബാലന്‍സ് വ്യവസ്ഥയില്ലാതെ ഒരു വര്‍ഷത്തേയ്ക്ക് കറന്റ് അക്കൗണ്ട് നല്‍കും. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനകാലാവധിയുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പകളടക്കമുള്ള ധനകാര്യസേവനങ്ങളും ബാങ്ക് ലഭ്യമാക്കും.

സ്റ്റാര്‍ട്ടപ് ഇന്ത്യ ക്രെഡിറ്റ് ഗാരന്റി സ്‌കീം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഗാരന്റി പ്രകാരം ഒരു കോടി രൂപ വരെ വായ്പ നല്‍കും. ഇതിനു പുറമെ മൂന്നാം കക്ഷി പങ്കാളിത്തത്തിലൂടെ നിക്ഷേപ ഇടപെടലുകള്‍, സ്റ്റാര്‍ട്ടപ് ആക്‌സിലറേഷന്‍, മെന്ററിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ധനകാര്യ ഉപദേശങ്ങള്‍ തുടങ്ങിയ ഇതര സേവനങ്ങളും നല്‍കും.

Leave a Reply

Your email address will not be published.