ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനം മാതൃകാപരം

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനം മാതൃകാപരം

കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കുന്നതാണ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സിന്റെ പ്രത്യേകതയെന്ന് ലയണ്‍സ് മള്‍ട്ടിപ്പ്ള്‍ ഡിസ്ട്രിക്ട് ചെയര്‍പേര്‍സണ്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കെ. സുരേഷ് പറഞ്ഞു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് സേവനം ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുകയന്നതാണ് യഥാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തനം. നിരവധി സന്നദ്ധ സേവനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ 2018-19വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

4aaa

പ്രസിഡണ്ട് ലയണ്‍ എം.ബി ഹനീഫ് അധ്യക്ഷനായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ക്ലബ്ബ് നിരവധി പുരസ്‌കാരങ്ങളും അനുമോദനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ശ്രേഷ്ടരായ ഒമ്പത് വൃക്തികളെ നവരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചത്, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍, പ്ലാസ്റ്റിക് വിമുക്ത കാസറഗോഡ് കാമ്പയിന്‍, മയക്ക് മരുന്ന് വിരുദ്ധ സെമിനാറുകള്‍, ട്രാഫിക് ബോധവല്‍ക്കരണം, തുടങ്ങിയവ ക്ലബിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തികളാണ്.

ക്ലബ്ബ് സംഘടിപ്പിച്ച് വരുന്ന പട്ടം പറത്തല്‍ മേള ജില്ലയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെത്തുന്നതിന് സഹായകമായി. ചടങ്ങില്‍ എന്‍ ആര്‍ പ്രശാന്ത്, പി ടി ഫ്രാന്‍സിസ്, പി വി രാജേഷ്, ദിനേശ് കുമാര്‍, ബിന്ദു രഘുനാഥ് പ്രസംഗിച്ചു. അഷറഫ് കൊളവയല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ നാസര്‍ സ്വാഗതവും, പി കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍ സുകുമാരന്‍ പൂച്ചക്കാട് (പ്രസിഡണ്ട്), അന്‍വര്‍ ഹസ്സന്‍, അഷറഫ് കൊളവയല്‍, ഡോ: ജയന്ത് നമ്പ്യാര്‍ (വൈസ് പ്രസിഡണ്ട്) പി.കെ.പ്രകാശന്‍ മാസ്റ്റര്‍ (സെക്രട്ടറി), ഹാറൂണ്‍ ചിത്താരി (ജോ: സെക്രട്ടറി, പി.ആര്‍.ഒ.), ഷൗക്കത്ത് (ട്രഷറര്‍).

Leave a Reply

Your email address will not be published.