വ്യത്യസ്ത ആറ് വേഷങ്ങളില്‍ രണ്‍ബീര്‍ എത്തുന്ന ചിത്രം ‘സഞ്ജു’ ഇന്റര്‍നെറ്റില്‍

വ്യത്യസ്ത ആറ് വേഷങ്ങളില്‍ രണ്‍ബീര്‍ എത്തുന്ന ചിത്രം ‘സഞ്ജു’ ഇന്റര്‍നെറ്റില്‍

ബോളിവുഡ് താരം സഞ്ജയ്ദത്തിന്റെ ബയോപിക് ചിത്രമായ സഞ്ജു ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ടോറന്റ് ഡൗണ്‍ലോഡ് ലിങ്കിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു എച്ച്ഡി പ്രിന്റ് ചോര്‍ന്നതായും ട്വിറ്റര്‍ ഉപയോക്താവ് അവകാശപ്പെടുന്നു.

ചിത്രം ഇന്നാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നത് വിജയത്തെ തന്നെ ബാധിച്ചേക്കാം. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ രണ്‍ബീറിന്റെ ആരാധകര്‍ ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും തീയോറ്ററില്‍പോയി തന്നെ ചിത്രം കാണണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജുവായി ജീവിക്കുന്നത്. വ്യത്യസ്ത ആറ് വേഷങ്ങളിലാണ് രണ്‍ബീര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സോനം കപൂര്‍, അനുഷ്‌ക ശര്‍മ, മനീഷ കൊയ്‌ലാള, പരേഷ് റാവല്‍, ദിയ മിര്‍സ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.