മലേഷ്യന്‍ ഓപ്പണ്‍: മാരിനെ വീഴ്ത്തി സിന്ധു സെമിയില്‍

മലേഷ്യന്‍ ഓപ്പണ്‍: മാരിനെ വീഴ്ത്തി സിന്ധു സെമിയില്‍

ക്വലാലംപുര്‍: മലേഷ്യന്‍ ഓപ്പണില്‍ ചിരവൈരി കരോളിന മാരിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മാരിനെ സിന്ധു തകര്‍ത്തുവിട്ടത്. സ്‌കോര്‍: 22-20, 21-19. സിംഗപുര്‍ ഓപ്പണില്‍ മാരിനോടു പരാജയപ്പെട്ടതിനു സിന്ധുവിനു മധുര പ്രതികാരം കൂടിയായി.

ആദ്യസെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയാണ് സിന്ധു മാരിനെ വീഴ്ത്തിയത്. രണ്ടാം സെറ്റില്‍ സിന്ധു വ്യക്തമായ ലീഡ് നേടിയാണ് മുന്നേറിയത്. എന്നാല്‍ 12-6 ല്‍നിന്നും മുന്നേറിയ മാരിന്‍ 14-15 ല്‍ സിന്ധുവിനെ മറികടന്നു. വീണ്ടും സിന്ധുവിന്റെ മുന്നേറ്റം. 19-16 ല്‍ എത്തിയ ഇന്ത്യന്‍ താരത്തെ മാരിന്‍ വീണ്ടും പിടിച്ചുകെട്ടിയെങ്കിലും മത്സരം 21-19 ല്‍ സിന്ധു സ്വന്തമാക്കി.

Leave a Reply

Your email address will not be published.