സൗജന്യ എടിഎമ്മുകള്‍ക്ക് പൂട്ട് വീഴുന്നു

സൗജന്യ എടിഎമ്മുകള്‍ക്ക് പൂട്ട് വീഴുന്നു

ബ്രിട്ടന്‍: സൗജന്യ എടിഎമ്മുകള്‍ക്ക് പൂട്ട് വീഴുന്നു. ബ്രിട്ടീഷ് ബാങ്കിംങ്ങ് സിസ്റ്റം സൗജന്യ ഇടപാടുകള്‍ രഹസ്യമായി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി മാസത്തില്‍ മുന്നൂറിലധികം എടിഎമ്മുകളാണ് പൂട്ടുന്നത്. ഇതില്‍ ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നതെന്നു എടി എം ഇന്‍ഡസ്ട്രീ അസോസിയേഷന്‍ അറിയിച്ചു.

നിലവില്‍ 55000 സൗജന്യഎടിഎമ്മുകളാണ് ഉള്ളത്. അടുത്ത വര്‍ഷങ്ങളില്‍ 30000 എടിഎമ്മുകള്‍ എങ്കിലും അടച്ചുപൂട്ടുമെന്നു അധികൃതര്‍ പറയുന്നു. കണ്‍സ്യൂമര്‍ ഗ്രൂപ്പായ ലിങ്ക് ഓര്‍ഗനൈസേഷനില്‍ നിന്നുമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. നൂറുകണക്കിന് കമ്മ്യൂണിറ്റി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി.

Leave a Reply

Your email address will not be published.