പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത നേതാവുമായ പി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ നേതാക്കളുടെ അനുശോചന പ്രവാഹം

പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത നേതാവുമായ പി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ നേതാക്കളുടെ അനുശോചന പ്രവാഹം

കാസര്‍കോട്: പ്രഗല്‍ഭ പണ്ഡിതനും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായ പി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു. രോഗം മൂലം ചികിത്സയിലായിരുന്ന ഖാസി ഇന്നലെ രാത്രി 12:30 ന് മംഗലാപുരം ഏനപ്പോയ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഉത്തര മലബാറില്‍ സമസ്തക്കും കീഴ്ഘടകങ്ങള്‍ക്കും നേതൃത്വം നല്‍കിയ കര്‍മ്മ ശാസ്ത്രങ്ങളില്‍ അഘാതമായ പാണ്ഡിത്യമുള്ള ഖാസി പി കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മരണം നികത്താനാവാത്തതാണ്.

ഒരു നൂറ്റാണ്ട് പാരമ്പര്യമുള്ള പൈവളികെ ദര്‍സില്‍ അറുപത് വര്‍ഷത്തെ തന്റെ പിതാവിന്റെ സേവനത്തിന്ന് ശേഷം നീണ്ട നാല്‍പത് വര്‍ഷം ദര്‍സ് നടത്തിയ പി കെ അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ തന്റെ പിതാവിന്റെ പേരില്‍ സ്ഥാപിച്ച മര്‍ഹും പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ തുടക്കം മുതല്‍ പ്രസിഡന്റും പ്രിന്‍സിപ്പാളുമായി സേവനമനുഷ്ഠിച്ചിരിന്നു.

ഖാസിയുടെ മരണ വിവരമറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് മത സാമൂഹിക രാഷ്ട്രീയ നേതാക്കളാണ് പൈവളികെ വസതിയില്‍ എത്തി കൊണ്ടിരിക്കുന്നത്. 1949 ഓഗസ്‌റ് മാസത്തില്‍ ജനിച്ച പി കെ അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ നിലവില്‍ പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയും , ജംഈയത്തുല്‍ മുദരിസ്സീന്‍ ജില്ലാ പ്രസിഡന്റും സമസ്ത മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റും കൂടിയാണ്.

ഭാര്യ നഫീസ ഹജ്ജുമ്മ

മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല ബശ്ശാര്‍, റഷീദ, മുഫീദ, മരുമകന്‍ അബ്ദുല്‍ മജീദ് ദാരിമി.

സഹോദരങ്ങള്‍: മര്‍ഹൂം മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്ല കുഞ്ഞി മുസ്ലിയാര്‍, മുഹിയുദ്ദീന്‍ ഫൈസി
സഹോദരി മര്‍ഹൂം മര്‍യം എന്നിവരാണ്

നഷ്ടപെട്ടത് കര്‍മ്മ ശാസ്ത്രങ്ങളുടെ അകം തൊട്ടറിഞ്ഞ പണ്ഡിതനെന്ന് സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സമസ്ത സെക്രെട്ടറി ശൈഖുല്‍ജാമിഅ ആലിക്കുട്ടി മുസ്ലിയാരും, ട്രഷറര്‍ സി.കെ എം സ്വാദിഖ് മുസ്ലിയാര്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, എം പി പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് കുറ തങ്ങള്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മരണം സമസ്ത നേതാ ക്കള്‍ അനുശോചിച്ചു

പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടം: സമസ്ത

കാസര്‍കോട്:പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ,ജില്ലാപ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാര്‍ അനുസ്മരിച്ചു. മികച്ച സംഘാടകന്‍, പരിഷ്‌കര്‍ത്താവുമായിരുന്ന പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു. ഉസ്താദിന്റെ വിയോഗം മുസ്ലിം സമുദായത്തിന് തീരാനഷ്ടമാണ്- നേതാക്കള്‍ സൂചിപ്പിച്ചു മരണത്തില്‍ സമസ്തഅനുശോചിച്ചു നികത്താനാവത്ത നഷ്ട്ടമാണന്ന് ഖാസിം ഉസ്താദ് പറഞ്ഞു

മരണപ്പെട്ടത് എല്ലാ മേഖലയിലും കഴിവ് തെളിച്ച പണ്ഡിതന്‍: എസ് വൈ എസ്

കാസര്‍കോട് പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അറിവിന്റെന്റെ വിളക്ക് മാടമായ പണ്ഡിതനാണന്നും, സമസ്തയിലും മറ്റും എല്ലാ മേഖലയിലും കഴിവ് തെളിച്ച പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കേയ തങ്ങള്‍ ചന്ദേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ,മണ്ഡലംജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ അനുശോചിച്ചു

നഷ്ട്ടപ്പെട്ടത് സംഘാടകനായ പണ്ഡിതനെ: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി ജെ ,ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഇര്‍ഷാദ് ഹുദവി ബെദിര, സയ്യിദ് ഹാദിതങ്ങള്‍, ഹംദുല്ലാഹ് തങ്ങള്‍, ഇല്യാസ് ഹുദവി മുഗു, ലത്തീഫ് കൊല്ലമ്പാടി യുവാവിനെപ്പോലെ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ഉസ്താദ്, പല വിശയങ്ങളിലും ഉസ്താദിന്റ നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ഉസ്താദിന്റെ വിയോഗം നികത്താനാവത്ത വിടവ്:ഹാദിയ

കാസര്‍കോട്: ഉസ്താദിന്റ വിയോഗം നികത്താനാവത്തതാണന്ന് ഹാദിയ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ ഹുദവി, ജനറല്‍ സെക്രട്ടറി ജാബിര്‍ ഹുദവി, ട്രഷറര്‍ ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അനുശോചിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ ടി.പി അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ജില്ലാ ട്രഷറര്‍ ലത്തീഫ് മൗലവി ചെര്‍ക്കള മദ്രസ മാനേജ് മെന്റ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ അനുശോചിച്ചു.

എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ജംഇയ്യത്തുല്‍ ഖുതുബാ സംസ്ഥാന ജന:സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി റഹ്മത്തുള്ള ഖാസിമി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മന്ത്രി യൂ ടി ഖാദര്‍, എം പി കരുണാകരന്‍ എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുല്‍ റസാഖ്, സിദ്ദീഖ് അസ്ഹരി, സയ്യിദ് പയ്യക്കി ഉസ്താദ് ഇസ്ലാമിക അക്കാദമി ഭാരവാഹികളായ ഹനീഫ് ഹാജി ഹമീദ് ഹാജി സ്വാലിഹ് ഹാജി അസീസ് മരിക്കേ കുളി ഹസ്സന്‍ ബാഖവി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്ഫോമസ് അന്‍സാറീസ് അസോസിയേഷന്‍ എന്നിവര്‍ അനുശോചിച്ചു.

ഖബറടക്കം അക്കാദമി കോമ്പൗണ്ടില്‍

തന്റെ പിതാവിന്റെ പേരില്‍ മര്‍ഹൂം പയ്യക്കി ഉസ്താദ് സ്ഥാപിച്ച നീണ്ട 12 വര്‍ഷത്തെ പ്രസിടെന്റും പ്രിന്‍സിപ്പളുമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലൂടെ നട്ട് വളര്‍ത്തിയ മത ഭൗതിക സമന്വയ സ്ഥാപനമായ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വൈകിട്ട് 4:00 മണിക്ക് മയ്യിത്ത് ഖബറടക്കും.

Leave a Reply

Your email address will not be published.