സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു

സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു

തൃശൂര്‍ : സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസിനെ തെരഞ്ഞെടുത്തു. കെ രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമായതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ ചേര്‍ന്ന ജില്ലാക്കമ്മിറ്റി വര്‍ഗീസിനെ സെക്രട്ടറിയായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കമ്മറ്റിയില്‍ പങ്കെടുത്തിരുന്നു.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമാണ് വര്‍ഗീസ്. സിഐടിയു സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. 1991 ല്‍ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. ഒല്ലൂരിലും തൃശൂരിലും പാര്‍ട്ടി ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published.