ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മൊഗ്രാല്‍ പുത്തൂര്‍: ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സജീര്‍ (27) ആണ് മരിച്ചത്. ചൗക്കി കല്ലങ്കൈയില്‍ ഞായറാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടമുണ്ടായത്. സജീര്‍ ഓടിച്ചിരുന്ന കെഎല്‍ 14 യു 4567 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കണ്ണൂരില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 19 എഎ 9921 നമ്പര്‍ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു.

7 sssss

ടൗണിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പോവുകയായിരുന്നു സജീര്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയ സജീറിനെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു

Leave a Reply

Your email address will not be published.